കണ്ണൂർ :ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി വര്‍ണോത്സവം എന്ന പേരില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍ പി, യു പി വിഭാഗം കുട്ടികള്‍ക്കായി ജില്ലാതല പ്രസംഗ മത്സരം (മലയാളം) വിജയികളാകുന്നവരെ ശിശുദിനത്തിലെ റാലി നയിക്കാനുള്ള കുട്ടികളുടെ നേതാക്കന്‍മാരായി തെരഞ്ഞെടുക്കും), എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗക്കാര്‍ക്ക് കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നിവയാണ് മത്സര ഇനങ്ങള്‍. ഒക്ടോബര്‍ 14ന് രാവിലെ 9.30 മുതല്‍ തളാപ്പ് ചിന്‍മയ ബാലഭവനിലാണ് മത്സരങ്ങള്‍ നടക്കുക.
ഒക്ടോബര്‍ 22ന് ജില്ലാതല നാടന്‍പാട്ട് മത്സരം നടക്കും. 18 വയസിന് താഴെയുള്ള ഏഴ് പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9656061031, 9995808041 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post