പാനൂർ :ചെണ്ടയാട് സരസ്വതീ വിജയം യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്ലാറ്റിനം ജൂബിലി ആഘോഷവും പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബ്ലോക്ക് ഉദ്ഘാടനവും കെ.പി.മോഹനൻ എം.എൽ.എ. നിർവ്വഹിച്ചു.കിഡ്സ് പാർക്ക് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഡോ എപിജെ അബ്ദുൾ കലാം സ്മാരക ഓഡിറ്റോറിയം കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലത, കുഞ്ഞുണ്ണി മാസ്റ്റർ ഡിജിറ്റലൈസ്ഡ് ലൈബ്രറി പാനൂർ എ ഇ ഒ ബൈജു കേളോത്ത്,ഐടി ഹബ്ബ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ അനിൽ കുമാർ,കുഞ്ഞിയമ്മ സ്മാരക പാചകപുര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി പി കെ എന്നിവർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രിക പതിയൻറവിട, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗിരീഷ് പോതിയാൽ,ഉഷ എം,ഫസീല കെ,
സംഘാക സമിതി ചെയർമാൻ പിടിഎ പ്രസിഡണ്ട് ഷിനോദ് എ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ഇ കുഞ്ഞബ്ദുള്ള,വി സുരേന്ദ്രൻ മാസ്റ്റർ,ടി പി മുസ്തഫ ,
രവീന്ദ്രൻ കുന്നോത്ത്,കെ സി വിഷ്ണു,ചതയ കമ്മിറ്റി പ്രസിഡണ്ട് അമൃത് ടി പി,
മഹല്ല് കമ്മിറ്റി പ്രതിനിധി മഹറൂഫ് പോതിയാൽ,പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി അഖിന മോഹൻ വി കെ, സ്കൂൾ മാനേജർ കെ പി വി ബാബു മാസ്റ്റർ,
സ്കൂൾ ലീഡർ ഫാത്തിമ എം സി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി ജഗജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും സ്കൂൾ പ്രധാനാദ്ധ്യാപികയുമായ ടി. ലസിത സ്വാഗതം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post