കോഴിക്കോട് :തദ്ദേശസ്വയംഭരണ വകുപ്പ് ജനസൗഹൃദ പ്രവർത്തനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾക്ക് എളുപ്പം സേവനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനുള്ള സ്ഥിരം ഉപജില്ലാതല അദാലത്ത് സമിതി പ്രവർത്തനം ആരംഭിച്ച് നൂറോളം പരാതികളിൽ തീർപ്പുകൽപ്പിക്കാൻ കോഴിക്കോട് ജില്ലയിൽ സാധിച്ചു. കോഴിക്കോട് ജില്ലയിൽ 70 ഗ്രാമ പഞ്ചായത്തുകൾ 7 മുൻസിപ്പാലിറ്റികൾ ഒരു കോർപ്പറേഷൻ അടക്കം ആകെ 78 തദ്ദേശഭരണസ്ഥാപനങ്ങളിൽ 5 സ്ഥിര ഉപജില്ലാ അദാലത്തുകളാണ് പ്രവർത്തിക്കുന്നത്
പുതുതായി തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഉണ്ടാക്കിയ ഇന്റേണൽ വിജിലൻസ് ഓഫീസർമാർ കൺവീനറും, ഡെപ്യൂട്ടി ടൌൺ പ്ലാനർ /അസിസ്റ്റന്റ് ടൌൺ പ്ലാനർ, ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ അംഗങ്ങളുമായാണ് താലൂക്ക് പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ആയി നൽകുന്ന പരാതി പ്രകാരം കെട്ടിട നിർമ്മാണ പെർമിറ്റ് പൂർത്തീകരണം, ക്രമവൽക്കരണം ,കെട്ടിട നമ്പറിങ്, വിവിധ ലൈസൻസുകൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സേവനം കൃത്യമായി ലഭിക്കാതിരിക്കുകയോ സമയബന്ധിതമായി നൽകാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പൊതുജനങ്ങൾക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ ഓഫീസിൽ കയറിയിറങ്ങാതെ തന്നെ പരാതി നൽകാവുന്നതാണ് .പരാതിയിൽ 15 ദിവസത്തിനകം തീർപ്പു കൽപ്പിക്കുന്ന രീതിയിൽ പരാതിക്കാർ ഉദ്യോഗസ്ഥന്മാർ എന്നിവരെ നേരിൽ കേട്ട് പരാതി പരിഹരിക്കുന്നതാണ്. ജില്ലയിൽ നാളിതുവരെ ലഭിച്ച നൂറോളം പരാതികളിൽ 80% പരാതിക്കാർക്ക് അനുകൂലമായാണ് തീരുമാനം എടുത്തത്. പൊതുജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അഭ്യർദ്ധിച്ചു. പരാതികൾ . adalat. lsgkerala. gov. in എന്ന ലിങ്കിൽ കയറി citizen login പ്രവേശിച്ച് 10 അക്ക മൊബൈൽ നമ്പർ നൽകി അതിൽ ലഭിക്കുന്ന ഒടിപി രേഖപെടുത്തി നൽകി അപേക്ഷയുടെ വിവരങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച കത്തുകൾ ,റസീറ്റുകൾ അപ്‌ലോഡ് ചെയ്തു പരാതി നൽകാവുന്നതാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post