മാഹി : അത്ഭുത പ്രവർത്തകയായ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം.11.30 ന് ഇടവക വികാരി റവ. ഫാ. വിൻസെന്റ് പുളിക്കൽ കോടിയേറ്റ് കർമ്മം നടത്തി തിരുന്നാളിന് തുടക്കം കുറിച്ചു. 12 മണിക്ക് വിശുദ്ധയുടെ അത്ഭുത തിരുസ്വരൂപം പൊതുവണക്കത്തിനായി സമർപ്പിച്ചു. സഹ വികാരി ഫാ. ഡിലു റാഫേൽ, ഫാ. ജോസ് യേശുദാസ്, ഫാ. നിധിൻ ബർവ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, ജോയിന്റ് സെക്രട്ടറി E. X. Augastine, Superintendent of police Rajasankar vellatt എന്നിവർ സന്നിഹിതർ ആയിരുന്നു.