പാനൂർ: പാനൂർ ഉപജില്ലാ സ്ക്കൂൾ കായികമേളയിൽ രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ഓവർഓൾ ചാമ്പ്യന്മാരായി.കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി.സീനിയർ വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി സ്കൂൾ ഒന്നാം സ്ഥാനവും കടവത്തൂർ പി കെ എം സ്കൂൾ രണ്ടാം സ്ഥാനവും നേടി.ജൂനിയർ വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി സ്കൂൾ ഒന്നാം സ്ഥാനവും കടവത്തൂർ പി കെ എം സ്കൂൾ രണ്ടാം സ്ഥാനവും നേടി.സബ് ജൂനിയർ വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി സ്കൂൾ ഒന്നാം സ്ഥാനവും കൊളവല്ലൂർ യുപി സ്കൂൾ രണ്ടാം സ്ഥാനവും നേടി. തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്.പാനൂർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.