കണ്ണൂർ : മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ വിത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച് മാതൃകയായി. ഔഷധ തോട്ട നിർമ്മാണം, ഗാന്ധിജിയുടെ ജീവചരിത്രങ്ങൾ ഉൾപെടുത്തിയുള്ള ചിത്രപ്രദർശനം, സർവ്വമത പ്രാർത്ഥന, ഗാന്ധി പ്രതിമക്കുമുന്നിൽ ഉപവാസം എന്നിവ സംഘടിപ്പിച്ചു.ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് പരിപാടി ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എം പി പ്രീതി അധ്യക്ഷ വഹിച്ച ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി സ്വാഗതവും ആശംസ അർപ്പിച്ച് പരിസ്ഥിതി പ്രവർത്തകൻ പ്രഭാകരൻ കക്കോത്,സണ്ണി തോമസ്,എം കെ ഇസ്മയിൽ ഹാജി നന്ദി അർപ്പിച്ചുകൊണ്ട് ഗൈഡ് ക്യാപ്റ്റൻ കെ എം രേഷ്മ എന്നിവർ സംസാരിച്ചു.