പാനൂർ :ഗാന്ധി ദർശൻ സമിതി പാനൂർ ബ്ലോക്ക് കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി സദസ്സും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഗാന്ധി ദർശൻ സമിതി സംസ്ഥാന സമിതി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ അശോകൻ അധ്യക്ഷതവഹിച്ചു. ബ്ലോക് ചെയർമാൻ, കെ.കെ ദിനേശൻ , സി. വി.എ ജലീൽ , പ്രദീപ് പുത്തൂർ, കെ.ശശികുമാർ , പി .രാജൻ എന്നിവർ പ്രസംഗിച്ചു..