പാനൂർ :കൃത്രിമജലപാതക്കെതിരെയുള്ള പരിസ്ഥിതി സംരഷണ സമരറാലി ജനസാഗരമായി മാറി. കുടിവെള്ളം ഇല്ലാതാക്കുന്ന പദ്ധതി ഞങ്ങൾക്കു വേണ്ടെന്ന് പദ്ധതികടന്നു പോകുന്ന പ്രദേശത്തെയും അതിനു ചുറ്റുമുള്ളതുമായ ജനങ്ങൾ ഒരേ സ്വരത്തിൽ റാലിയിൽ മുദ്രവാക്യത്തോടെ തങ്ങളുടെ പ്രതിഷേധം രേഖപെടുത്തി,
” കയ്യൂർ പോലെയുള്ള വിപ്ലവ സമരങ്ങൾ നടന്നതിന്റെ മുമ്പേ നീലേശ്വരം കാടുകളെ സംരഷിക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇന്ന് ഇ പദ്ധതി കൊണ്ടു വരാൻ ശ്രമിക്കുന്നതന്ന്പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനുമായ ഇ.പി അനിൽപറഞ്ഞു പാനൂർ ബസ് സ്റ്റാൻഡിൽ റാലിയുടെ സമാപനസമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം
മുൻ മുഖ്യമന്ത്രിയായിരുന്നഇ കെ നായനാർ അടക്കം കണ്ണൂർ ജില്ലയിലൂടെ ഇ പദ്ധതി വേണ്ടെന്ന് വെച്ചതാണ്, നദികളെ കൂട്ടി യോജിപ്പിക്കുമ്പോൾ വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുംമെന്നു ഇ പി അനിൽ പറഞ്ഞു സമരസമിതി ചെയർമാൻ ദിനേശൻ പച്ചോൾ അധ്യക്ഷത്രവഹിച്ചു ജില്ലാ ചെയർമാൻ ഇ. മനീഷ്,സന്തോഷ് ഒടക്കാത്ത്എൻ. പി മുകുന്ദൻ, സി യൂസഫ് ഹാജി
,എം വി ഗംഗാധരൻ,വൈ, എം ഇസ്മായിൽ ഹാജി, കെ പി, എന്നിവർ പ്രസംഗിച്ചു
ഇ കെ സുഗതൻ, സി പി രാജീവൻ, വി വനജ, കെ എം പ്രകാശൻ, കെ,പി സദാശിവൻ, വി നിസാർ, എം കെ വിനോദ്, രാജീവ് ശ്രീപദം, പി രാജീവൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post