Latest News From Kannur

ഗാന്ധിജി അനുസ്മരണവും സന്നദ്ധ രക്തദാന ശൃംഖലയും നടത്തി

0

പാറാട് :പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജി അനുസ്മരണവും രക്തദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സന്നദ്ധ രക്തദാന ശൃംഖലയും സംഘടിപ്പിച്ചു. പാറാട് ടൗണിൽ നടത്തിയ രക്തദാന ശൃംഖല കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ലത അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. മഹിജ , കെ.സിഷ, കെ.രവീന്ദ്രനാഥ്, വത്സരാജ് മണലാട്ട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
കണ്ണങ്കോട് ടി.പി.ജി.എം യു.പി സ്കൂളിൽ വച്ച് നടന്ന ഗാന്ധിജി അനുസ്മരണത്തിൽ പി.ആർ എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കെ.രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബി.ഡി. കെ വടകര
രക്ഷാധികാരി വത്സരാജ് മണലാട്ട് ക്ലാസെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മിനി.കെ.ടി അധ്യക്ഷത വഹിച്ചു കെ.സിഷ, വളണ്ടിയർമാരായ അവന്തിക കെ.പി, സൂര്യ എസ് , അമൃത ഗിരീഷ്, ചന്ദന ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.