മാഹി : സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടാം തീയതി മാഹി സ്റ്റാച്യു ജംഗ്ഷനിൽ ഗാന്ധി പ്രതിമയിൽ ചെയർമാൻ കല്ലാട്ട് പ്രേമൻ ഹാരാർപ്പണം നടത്തി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ പുഷ്പാർച്ചന നടത്തുകയുമുണ്ടായി. അദ്ധ്യാപക അവാർഡ് ജേതാവ് പി സി ദിവാനന്ദൻ അനുസ്മരണ ഭാഷണം നടത്തി.മുഹമ്മ് മുബാഷ്, ശ്രീജേഷ് പളളൂർ, ജിജേഷ് കുമാർ ചാമേരി എന്നിവർ അനുസ്മരണ ഭാഷണം നടത്തി. ശ്രീജേഷ് വളവിൽ, പി വി പ്രജിത്ത്, ശ്യാംജിത്ത് വളവിൽ എന്നിവർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.