കണ്ണൂർ : ജില്ലാ കരാത്തെ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ ഒന്നാം തീയ്യതി കണ്ണൂർ മുണ്ടയാട് ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിൽ സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യക്ക് മികച്ച വിജയം.10 ഗോൾഡ് മെഡലും 11 സിൽവർ മെഡലും 18 ബ്രോൺസ് മെഡലും നേടി. നിരവധി കാരത്തെ ചാമ്പ്യൻമാരെ സൃഷ്ടിച്ച 37 വർഷങ്ങളായി നടത്തി വരുന്ന സ്പോർട്സ് കാരത്തെ ഡോ അക്കാദമി ഇന്ത്യയുടെ ചീഫ് ഇൻസ്‌ക്ടർ സെൻസായി വിനോദ് കുമാറിന്റെ ശിക്ഷണത്തിൽ ഉള്ള വിദ്യാർത്ഥികൾ ആണ് ഈ നേട്ടം കൈവരിച്ചത്. വരുന്ന നവംബർ 10, 11 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചു.