Latest News From Kannur

LPG സേഫ്റ്റി ക്ലിനിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0

ന്യൂ മാഹി :കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെയുo ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയുo നിർദ്ദേശനുസരണം പാചകവാതകത്തിന്റെ അംഗീകൃത വിതരണക്കാരായ ‘Newmahe Gas house’ ഏജൻസി saksham LPG CLINIC സുരക്ഷ ക്ലിനിക് ക്ലാസ്സ്‌ ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ചു.കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് ഗ്യാസ് ഹൗസ് മാനേജർ ഓ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാചകവാതകത്തിന്റെ ഉപയോഗവും അതിന്റെ സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് Coimbatore IDART Corporation കമ്പനി മാനേജർ ഈ എം ശ്യാം ക്ലാസ് എടുത്തു. ക്ഷേത്ര വൈസ് പ്രസിഡന്റ്‌ ഒ വി ജയൻ, സീനിയർ സെയിൽസ്മാൻ എം വിജയൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് മാനേജർ കെ പ്രഭാകരൻ സ്വാഗതവും സെയിൽസ് മാൻ രൂപേഷ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.