മാഹി: ചാലക്കരയിലെ മേലന്തൂർ മീത്തൽ പി.സിന്ധു അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിക്കുന്നു. ഭർത്താവ് മനോജ് കുമാർ (ബിസിനസ്സ്, പുതുച്ചേരി ). എം.എം. ബാലന്റെയും (റിട്ട. ജെ.എ.ഒ, പുതുച്ചേരി) കെ.കൗസുവിന്റെയും മകളാണ്.