പാനൂർ : എസ്.എൻ.ഡി.പി. പാനൂർ ശാഖയിലെ മുതിർന്ന സജീവ അംഗവും, പാനൂർ യൂണിയൻ പ്രഥമ സെക്രട്ടറി പരേതനായ .സി.എം രാജൻ മാസ്റ്ററുടെ പത്നിയുമായ സി.കെ ലക്ഷ്മി ടീച്ചറെ
ലോകവയോജനദിനത്തിൽഭാരവാഹികൾ വസതിലെത്തി ആദരിച്ചു. പാനൂർ .കെ.കെ. വി. ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രധാനാധ്യാപികയായിരുന്നു.
യൂണിയൻ പ്രസിഡണ്ട് വി.കെ. ജനാർദ്ദനൻ മാസ്റ്റർ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു.
യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം, വൈസ്പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ , യൂത്ത്മൂവ്മെന്റ് ജില്ല ട്രഷറർ ചിത്രൻ കണ്ടോത്ത് എന്നിവർ പങ്കെടുത്തു.