കരിയാട് : സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് അനുവദിച്ച മോന്താൽ പാലം – പടന്നക്കര തീര ദേശ റോഡിന്റെ പ്രവ്യത്തി വിലയിരുത്തൽ യോഗം ബഹു : കെ.പി മോഹനൻ എം. എൽ.എ യുടെ നേതൃത്വത്തിൽ മോന്താൽ ബോട്ട്ജെട്ടിയിൽ നടന്നു. യോഗത്തിൽ പാനൂർ നഗരസഭ ചെയർമാൻ. വി. നാസർ മാസ്റ്റർ കൗൺസിലർ മാരായ എം.ടി. കെ ബാബു,ബിന്ദു മോനാറത്ത്, എ.എം.രാജേഷ്,
എക്സിക്യൂട്ടീവ് എഞ്ചിനിയർ ജബ്ബാർ , എഞ്ചിനിയർ രുഗ്മിണി, കോൺട്രക്റ്റർ ലിജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. റോഡ് ടാർ ചെയ്യൽ പണി നവംബർ 30 ന് മുമ്പ് പൂർത്തീകരിക്കാൻ തീരുമാനിച്ചു.