ഊട്ടി: ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ വർണ്ണം ചാലിച്ച് മയ്യഴി സ്വദേശി ആർട്ടിസ്റ്റ് ടി എം സജീവനും.
ഇന്ത്യയിയിലെ വിവിധ പ്രദേശങ്ങളിലെ നൂറ്റിയറുപത് ചിത്രകാരൻമാർ നൂറ്റിയിരുപത് മിനുട്ടിൽ നൂറ്റിയറുപത് മീറ്റർ ക്യാൻവാസിൽ തീർത്ത ചിത്രമാണ് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കാേർഡ് കരസ്ഥമാക്കിയത്
ഇന്ത്യയിലെ ഭൂപ്രകൃതി, കല,സംഗീതം, ശാസ്ത്രം, സംസ്കാരം, സ്മാരകങ്ങൾ തുടങ്ങി വിനോദ സഞ്ചാര മേഖലകളിൽ സ്ഥാനം പിടിച്ച വിവിധ മനോഹര ദൃശ്യങ്ങളെയാണ് ചിത്രകാരൻമാർ ക്യാൻവാസിൽ വരച്ച് ചേർത്തത് .
ഊട്ടി മെക്ഗൻസ് സ്കൂൾ ഓഫ് ആർക്കിടെചറും ചെന്നൈ തപസ്യ സ്കൂൾ ഓഫ് ആർട്ട് ഫൗണ്ടേഷനും ചേന്ന് ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് മെക്ഗൻസ് സ്കൂൾ ഓഫ് ആർക്കിടെക്ചർ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ ഇടമാണ് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് വേദിയായത്.
മാനുഷിക ഐക്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1968ൽ ദി മദർ എന്ന മിറ അൽഫോൻസ സ്ഥാപിച്ച പുതുച്ചേരിയിലെ ഓറോവിൻ ആണ് മയ്യഴി സ്വദേശിയുംച്ചേരി വിദ്യാഭ്യാസ വകുപ്പ് ചിത്രകലാധ്യാപകനുമായ ആർട്ടിസ്റ്റ് ടി.എം .സജീവൻ ക്യാൻവാസിൽ വരച്ച് ചേർത്തത്.
ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് പുറമെ യൂറോപ്യൻ ബുക്ക് ഓഫ് വേൾഡ്റെക്കൊർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കൊർഡിലും ഇത് ഇടം നേടി.
മെക്ഗൻസ് ചെയർമാൻ എൻ.മുരളി കുമരൻ, സി.ഇ.ഒ. ഗൗരിശങ്കർ, ജയപ്രകാശ് തപസ്യ, ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് എം ഡി ഡോ.കെ.സദാം ഹുസൈൻ
എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.