Latest News From Kannur

ഉന്നത വിജയികളെ ആദരിച്ചു

0

ചൊക്ലി :  എജുക്കേഷണൽ ആർമിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്‌ സർവ്വകലാശാലയിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു.

പാറാൽ സ്പന്ദനം അക്കാദമിയിൽ , കണ്ണൂർ വിജിലൻസ് ഓഫീസർ അജേഷ് മൈലപ്രവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചൊക്ലി എസ്.ഐ സുനിൽ കുമാർ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കടവത്തൂർ വെസ്റ്റ് യു.പി.സ്കൂൾ അദ്ധ്യാപിക എം സഫീറയേയും സാമൂഹ്യ പ്രവർത്തകൻ പ്രതീഷ് പാലിയത്തിനേയും ആദരിച്ചു.സുരേന്ദ്രൻ മൊണാർക്ക് ,മഹേഷ് മേക്കുന്ന് ,ബേബി കൂത്തുപറമ്പ് ,
ബിന്ദു കെ , ശശി ശേഖർ , പ്രശോഭൻ പള്ളൂർ ,ലിതാ രാജീവ് എന്നിവർ ആശംസയർപ്പിച്ചു.
ഷീഷ കെ.പി. സ്വാഗതവും സിന്ധു കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.