Latest News From Kannur

സി.പി.ഐ.ദേശീയ പ്രക്ഷോഭം: ന്യൂമാഹിയിൽ കാൽനട ജാഥ നടത്തി

0

ന്യൂമാഹി: സി.പി.ഐ. ദേശീയ പ്രക്ഷോഭത്തിൻ്റെ പ്രചരണത്തിനായുള്ള കാൽനട ജാഥ ന്യൂമാഹിയിൽ നടത്തി.  ന്യൂമാഹി പഞ്ചായത്ത് തല ജാഥ പെരിങ്ങാടി മമ്മി മുക്കിൽ നിന്നും തുടങ്ങി കുറിച്ചിയിൽ ടൌണിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ. ദേശീയ കൌൺസിൽ അംഗം സി.പി.ഷൈജൻ ഉദ്ഘാടനം ചെയ്തു. തയ്യിൽ രാഘവൻ അധ്യക്ഷത വഹിച്ചു. എം. ബാലൻ, ജാഥാ ലീഡർ കെ.സി.ബുദ്ധദാസ്, ഡപ്യൂട്ടി ലീഡർ കെ.വത്സല എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.