Latest News From Kannur

ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ വഴിയോരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കണം

0

ന്യൂമാഹി : ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ കുറിച്ചിയിൽ ടൗണിലുള്ള അപകട മരങ്ങളും ദേശീയ പാതയോരത്തേ ചാഞ്ഞ് നിൽക്കുന്ന മരങ്ങളും ശിഖിരങ്ങളുമാണ് മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചു മുറിച്ച് മാറ്റിയത്.മാഹിപ്പാലം – ചൊക്ലി PWD റോഡ് നവീകരണ സമയത്തും മരങ്ങൾ മുറിച്ചു മാറ്റിരുന്നു. വഴിയോരങ്ങളിൽ പുതു തലമുറയ്ക്ക് തണലേകാൻ പൂർവ്വികർ നട്ടുവളർത്തിയമരങ്ങളാണ് അപകട ഭീഷണിയുടെയുടെയും , വികസനത്തിന്റെയും പേരിൽ മുറിച്ച് മാറ്റിയത്.മുറിച്ച് മാറ്റിയ മരങ്ങൾക്ക് പകരം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളും , സന്നദ്ധ സംഘടനകളും തയ്യാറാവണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.