മാഹി: ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചന, ഗാന്ധി അനുസ്മരണം, പരിസരശുചീകരണം എന്നിവ നടന്നു. വായന ശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി ഗാന്ധി അനുസ്മരണം നടത്തി. പി കെ സതീഷ് കുമാർ, ഹരീഷ്ബാബു എന്നിവർ സംസാരിച്ചു. ടി സന്തോഷ്, രൂപേഷ് കെ,എം വിജയൻ, ഷാജീഷ് സി ടി കെ, ഷാജേഷ് കെ എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.