കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ഖാദി-ഗാന്ധിയന്‍ സംഗമം നടത്തുന്നു. സെപ്റ്റംബര്‍ 28ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനാകും. സ്വാതന്ത്ര്യ സമര സേനാനി പി വി അപ്പുക്കുട്ട പൊതുവാള്‍ വിശിഷ്ടാതിഥിയാകും. ചടങ്ങില്‍ പ്രമുഖ ഗാന്ധിയന്‍മാരെ ആദരിക്കും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഖാദി മേളകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്ന് വരെ ഖാദിക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.