മാഹി :പള്ളൂർ കോ ഓപ്പററ്റീവ് കോളേജ് ഓഫ് ഹയർ എഡുക്കേഷൻ&ടെക്‌നോളജിയിൽ തീപിടുത്തം. കമ്പ്യൂട്ടർ ലാബ് കത്തി നശിച്ചു. 39 ഓളം കമ്പ്യൂട്ടർ കത്തി നശിച്ചിട്ടുണ്ട്. രാത്രി 7:30 ന് ശേഷമാണ് അഗ്നിബാധ ഉണ്ടായത്.നാട്ടുകാരും മാഹി ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സർക്കിൾ ഇൻസ്പെക്ടർ ബി എം മനോജ് എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.