കണ്ണൂർ: പാപ്പിനിശേരി ലോക്കൽ പദയാത്ര ,സെപ്റ്റംബർ 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 .30ന് കരിക്കംകുളത്തു വച്ച് സിപിഐ ജില്ലാ കൗൺസിൽ അംഗം രേഷ്മ പരാഗൻ ഉദ്ഘാടനം ചെയ്തു . വിജയൻ നണിയൂർ അധ്യക്ഷത വഹിച്ചു. ടി.വി ഗംഗാധരൻ സ്വാഗതം പറഞ്ഞു .ജാഥാ ലീഡർ കെ .വി സാഗർ , പി നാരായണൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പാപ്പിനിശ്ശേരി പഞ്ചായത്തിന് പരിസരത്ത് വെച്ച് നടന്നു . സിപിഐ ജില്ലാ കൗൺസിൽ അംഗം പി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി .വി ബാബു രാജേന്ദ്രൻ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എ. കൃഷ്ണൻ , ധീരജ് എന്നിവർ സംസാരിച്ചു.