മാഹി: സെൻ തെരേസ ദേവാലയത്തിലെ ഉൽസവം സമാഗമമായി പല ദേശങ്ങളിൽ നിന്നും പതിനായിരകണക്കിന് ജനങ്ങൾ മയ്യഴിയിലെത്തുമ്പോൾ ടാഗോർ പാർക്കിൽ (റിവർ സൈഡ് വോക്ക് വേ) വൈദ്യുത വിളക്കുകൾ കണ്ണടച്ചതോടെ രാത്രികാലങ്ങളിൽ ഇവിടെ വിനോദത്തിനായ് എത്തുന്നവർ ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ് കൂടാതെ ശുചീകരണ പ്രവൃത്തി നടത്തേണ്ടതുണ്ട് കുട്ടികളുടെ പാർക്കിൽ ഇരുട്ടിൽ തപ്പി കളിയുപകരണങ്ങളിൽ കളിക്കാൻ പറ്റുന്നില്ല ഇവിടെ ശുചീക കരണ തൊഴിലാളികളുകയും പോലീസിന്റെയും സേവനം അത്യാവശ്യമാണ് ഉൽസവത്തോടനുബന്ധിച്ച് മാഹിപ്പാലവും പൂഴിതലവരെയുള്ളഭാഗവും ടാർ മിശ്രിതം ഉപയോഗിച്ച് കുഴികൾ അടച്ചെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രീതിയിലാണ് ഗുണനിലവാര കുറവ് പ്രവൃത്തിയിലുണ്ട് അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.