പാനൂർ : കണ്ണൂർ ജില്ല ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ സപ്തമ്പർ 26 ന് 4 മണിക്ക് പാനൂർ ഗുരുസന്നിധിയിൽ ബോധാനന്ദസ്വാമി അനുസ്മരണവും കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി രൂപീകരണവും നടക്കും.സുരേശാനന്ദ സ്വാമികൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും.
സി.കെ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബാലസാഹിത്യകാരൻ രാജു കാട്ടുപുനം അനുസ്മരണം നടത്തും. പി.ജെ. ബിജു , പി.കെ. പ്രവീൺ , വി.പി. ദാസൻ , പി.കെ. ഗൗരി ടീച്ചർ, ശശീന്ദ്രൻ പാട്യം , പ്രദീപൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിക്കും.സി.ടി.അജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. കെ.കെ. ദിനേശൻ മാസ്റ്റർ സ്വാഗതവും സി. പ്രദീപൻ നന്ദിയും പറയും.