പാനൂർ : പാനൂർ വെസ്റ്റ് യു.പി സ്ക്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി ഒക്ടോബർ 8 ന് കാലത്ത് 9 മണി മുതൽ 2004-05 കാലഘട്ടം വരെ പാനൂർ വെസ്റ്റ് യു.പി സ്ക്കൂളിലെ പൂർവ്വ വിദ്യാർഥികളുടെ സംഗമം നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിരമിച്ച സീനിയർ അധ്യാപകനും സീനിയർ പൂർവ്വ വിദ്യാർഥിയും ചേർന്നു സംഗമം ഉദ്ഘാടനം ചെയ്യും. എ. യതീന്ദ്രൻ മാസ്റ്റർ മുഖ്യഭാഷണം നടത്തും വാർത്ത സമ്മേളനത്തിൽ ഹെഡ് മാസ്റ്റർ കെ.ഐ വിനീത് , രാജീവൻ , നജീബ്, അഷറഫ് വരിയയിൽ, രേണുക കുന്നോത്ത്, ശരത് ചന്ദ്രൻ പങ്കെടുത്തു.