കണ്ണൂർ : കണ്ണൂര്‍ ജില്ലാ ആശുപത്രയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന് ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി (പി എസ് സി അംഗീകരിച്ചത്) അഅണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും ബിരുദം, പി ജി ഡി സി എ/ ഡി സി എ(ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കോഴ്‌സ്), മലയാളം ടൈപ്പ് റൈറ്റിങ് നിര്‍ബന്ധം, പ്രവൃത്തി പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ അഞ്ചിന് (ഡയാലിസിസ് ടെക്‌നീഷ്യന്‍), ആറിന് (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍) രാവിലെ 10 മണിക്ക് മുമ്പായി യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post