കണ്ണൂർ : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒക്‌ടോബര്‍ 20ന് കുടിശ്ശിക നിര്‍മ്മാര്‍ജന അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കായി കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് മണി വരെയാണ് അദാലത്ത്. ജില്ലയില്‍ നിന്നും ഈ പദ്ധതി പ്രകാരം വായ്പ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവര്‍ക്കും അദാലത്തില്‍ പങ്കെടുത്ത് പലിശ/ പിഴപ്പലിശ എന്നിവയില്‍ ലഭിക്കുന്ന ഇളവുകള്‍ ഉപയോഗപ്പെടുത്താം. ഫോണ്‍: 0497 2700057. ഇ മെയില്‍: poknr@kkvib.org.