Latest News From Kannur

പി എം കിസാന്‍ ഗുണഭോക്തൃ ക്യാമ്പയിന്‍ 26 മുതല്‍

0

 കണ്ണൂർ :  പി എം കിസാന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന ഗുണഭോക്താക്കള്‍ക്കായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 26 മുതല്‍ 30 വരെ നടക്കുന്ന ക്യാമ്പയിന്‍ പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൈവശ ഭൂമി വിവരങ്ങള്‍ കൃഷി ഭവനുകളിലും, പുതിയ അക്കൗണ്ട് തുടങ്ങാന്‍ പോസ്റ്റ് ഓഫീസുകളിലും, ഇ കെ വൈ സി, ഓണ്‍ലൈന്‍ ഭൂമി വിവരങ്ങള്‍ക്ക് അക്ഷയ, കോമണ്‍ സര്‍വീസ് സെന്ററുകളെയും ബന്ധപ്പെടാം. ഇവ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും.

Leave A Reply

Your email address will not be published.