Latest News From Kannur

വെള്ള കെട്ട് : മണ്ണ് നീക്കം ചെയ്യാൻ SDM കോടതി നിർദ്ദേശം നൽകി

0

പള്ളൂർ:  മുണ്ടുകുളങ്ങര സബ്ബ് സ്റ്റേഷൻ റോഡിൽ തെക്കയിൽ പൊയിൽ ജംഗഷനിലൂടെ വയലിലെ പ്രധാന കനാലിലേക്ക് പോവുന്ന വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി മണ്ണിട്ടത് നീക്കം ചെയ്യാൻ മാഹി സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവു നൽകി. ചൊക്ലി റജീസ്ട്രാപ്പീസ്, ഗ്രാമത്തി, കരിക്കുന്ന് എന്നീവിടങ്ങളിൽ നിന്നായി ഒഴുകി വരുന്ന വെള്ളമാണ് തെക്കയി കോവിൽ പരിസരത്തായുളള റോഡിൽ മണ്ണിട്ട് തടസ്സപ്പെടുത്തിയത്. പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുകയും പരിസരത്തെ കിണറുകളിൽ വെള്ളം മലിനമാവുകയും ചെയ്തിരുന്നു. ഇതിലൂടെ യാത്ര ചെയ്യാനാവാത്ത സ്ഥിതിയായിരുന്നു. പ്രദേശവാസികൾ എം.എൽ.എ , റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, മുൻസിപ്പൽ കമ്മീഷണർ എന്നീവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും മണ്ണിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയ അഡ്വ.ടി.എ. അഷ്ലിക്കെതിരെ എസ്.ഡി.എം. കോടതിയിൽ പരാതി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രമേശ് പറമ്പത്ത് എ.എൽ എ, റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, കമ്മീഷണർ ഭാസ്ക്കർ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കാൻ നിർദ്ദേശം നൽകിയത്.

Leave A Reply

Your email address will not be published.