Latest News From Kannur

പോഷകാഹാര മാസാചരണം: പ്രദര്‍ശന ബോധവത്കരണ പരിപാടിക്ക് തുടക്കമായി

0

കണ്ണൂർ : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ ജില്ലയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടിക്കും പ്രദര്‍ശനത്തിനും തുടക്കമായി. സംസ്ഥാന ശിശു വികസന വകുപ്പ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ രണ്ട് ദിവസമാണ് പരിപാടി നടക്കുന്നത്.ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ എസ് ലിസ്സി ഉദ്ഘാടനം ചെയ്തു. ശുചിത്വം, ബാങ്കിങ് സേവനങ്ങള്‍, വൈറല്‍ രോഗ പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം, വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം, ആധാര്‍ തിരുത്തല്‍ സേവനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.