പാനൂർ: എൽ.ജെ ഡി. ,ആർ.ജെ.ഡി ലയനത്തിന് എൽ.ജെ.ഡി കൂത്തുപറമ്പ് നിയോജക മണ്ഡലം കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി. കെ.കെ.വി.എം ഹയർ സെക്കൻററി സ്കൂളിൽ വെച്ച് നടന്ന എൽ.ജെ.ഡി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഐകകണ്ഠ്യേന അംഗീകരമായത്.സംസ്ഥാന സെക്രട്ടറി കെ.പി.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എൻ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ, മഹിളജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ ,എൽ.വൈ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.സായന്ത്, കിസാൻ ജനത ജില്ലാ പ്രസിഡണ്ട് കെ.കുമാരൻ എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി പി.ദിനേശൻ സ്വാഗതവും കരുവാങ്കണ്ടി ബാലൻ നന്ദിയും പറഞ്ഞു. നവംബർ – 22 ന് രാവിലെ 11ന് പാനൂരിൽ നടക്കുന്ന സംസ്ഥാന സർക്കാറിൻ്റെ ജന സദസ്സ് വിജയിപ്പിക്കാനും തീരുമാനിച്ചു.