പാനൂർ: ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന “ഹരിതകം” പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളിലേക്കുമുള്ള ഹരിത വിദ്യാലയ നിർദ്ദേശക ബോർഡ് വിതരണോദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്നു. ഹെഡ്മാസ്റ്റർ സി. പി സുധീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ കെ. എം സുനിൽകുമാർ സ്കൂളിലെ ഗ്രീൻ ലീഡേഴ്സിന് നിർദേശക ബോർഡ് വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സമ്പൂർണ്ണ ശുചിത്വ യജ്ഞം, അതിന്റെ ആവശ്യകത, കുട്ടികളുടെ കർത്തവ്യം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ്സ് നൽകി. ഹൈസ്കൂൾ – ഹയർ സെക്കന്ററി വിഭാഗങ്ങളിലെ 75 ക്ലാസുകളിലെയും ഗ്രീൻ ലീഡേഴ്‌സിനാണ് ബോർഡ് വിതരണം ചെയ്തത്. പ്രിൻസിപ്പൽ കെ. അനിൽകുമാർ, ഹരിതകം പ്രോജക്ട് കോഡിനേറ്റർ ഡോ: പി. ദിലീപ് എന്നിവർ സംസാരിച്ചു. അധ്യാപകരായ സരീഷ് രാംദാസ്, കെ. പി. സുലീഷ്, ടി. പി. ഗിരിജ, എൻ. നമിത, കെ. ഷിജിൽ എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.