മയ്യഴി: സെവൻസ് ഫുട്ബോൾഅസോസിയേഷൻ ആറാമത് കണ്ണൂർ ജില്ലാ സമ്മേളനം 24 ന് മാഹി പുത്തലത്തെ ക്യാപിറ്റോൾ വെഡിങ്ങ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ. ഡോ.വി.രാമചന്ദ്രൻ മുഖ്യാതിഥിയാവും. ജില്ലാ പ്രസിഡൻ്റ് എളയടത്ത് അശറഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡൻ്റ് കെ.എം. ലെനിൻ മുഖ്യപ്രഭാഷണം നടത്തും. ഉപഹാര സമർപ്പണം, പഴയ കാല കളിക്കാരെ ആദരിക്കൽ, കഴിഞ്ഞ വർഷത്തെ മികച്ച ടൂർണ്ണമെൻ്റിനുള്ള അവാർഡ് വിതരണം, മികച്ച കളിക്കാരെ ആദരിക്കൽ എന്നിവ നടക്കും.ഉച്ച രണ്ടിന് ടൂർണ്ണമെൻ്റ് കമ്മിറ്റി അസോസിയഷൻ സമ്മേളനം കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്യും.