മാഹി : മാഹി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നിലവിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനം ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.നിലവിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് സ്ഥിരം നിയമനം നടത്തണമെന്നും. വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച അധ്യാപകരെ നിയമിക്കുന്നത് ഒഴിവാക്കണം എന്നും ഉന്നയിച്ചാണ് നിവേദനം നൽകിയത്. പ്രസ്തുത വിഷയത്തിൽ സംയുക്ത രക്ഷകർതൃ സമിതിയുടെ ആവശ്യം അനുകൂലിക്കുന്നു എന്നും ഉടനെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ജന. സിക്രട്ടറി കെ.വി. സന്ദിവ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.