പാനൂർ : എസ്.എൻ ഡി.പി.കൈവേലിക്കൽശാഖയുടെആഭിമുഖ്യത്തിൽശ്രീനാരായണഗുരുദേവരുടെ 96 – മത് മഹാസമാധിദിനാചരണവും പ്രതിഭകൾക്കുള്ള അനുമോദനവും നടന്നു. കൈവേലിക്കൽ ഓഫീസിൽ നടന്ന ചടങ്ങ് പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. ശാഖ വൈസ് പ്രസിഡണ്ട് ചാത്തുക്കുട്ടി മഞ്ചേരി അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് മുഖ്യഭാഷണം നടത്തി.
യോഗം ഡയരക്ടർ കെ.കെ സജീവൻ , യൂണിയൻ വൈസ് പ്രസിഡ ണ്ട്കെ.പി ശശീന്ദ്രൻ ,കെ.സുകുമാരൻ എം കെ.രാജീവൻ പി.കുഞ്ഞിക്കുട്ടി ടി.പവിത്രൻ സംസാരിച്ചു. കവിത പുരസ്കാരജേതാവ് ചുങ്കക്കാരൻ വിനോദിന് പ്രേമാനന്ദ് ചമ്പാട് ഉപഹാ
രം നല്കി. ആദരിച്ചു. അനുമോദനം ഏറ്റുവാങ്ങിയ സ്വാതി ബാബു, അജ്ഞന , സയോണ എന്നിവർ മറുപടി പറഞ്ഞു.