Latest News From Kannur

അനുമോദിക്കൽ ചടങ്ങു നടത്തി

0

കോടിയേരി:  ശ്രീ നാരായണഗുരു മന്ദിരം ശ്രീ നാരായണഗുരുവിന്റെ 96 മത് മഹാസമാധിയോട് അനുബന്ധിച്ചു വയോജനങ്ങളെ ആദരിക്കലും കലാകായിക പരിപാടികളിൽ വിജയികൾകളെ അനുമോദിക്കൽ ചടങ്ങും നടത്തി. ചടങ്ങ് പുരോഗമന കലാ സാഹിത്യ സംസ്ഥാന കമ്മിറ്റി അംഗം ടി. എം. ദിനേശൻ ഉത്ഘാടനം ചെയ്തു. സെൻസായി വിനോദ് കുമാർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.സീനിയർ സിറ്റിസൺ ഫോറം വെൽഫയർ അസോസിയേഷൻ തലശ്ശേരി മേഖല കമ്മിറ്റി അംഗം പി വി വിജയൻ വയോജനങ്ങളെ ആദരിച്ചു.ഗുരുമന്ദിരം പ്രസിഡന്റ്‌ കെ പി തിലകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനദോത്ത് എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ഹരിലാൽ,കോടിയേരി പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ പി പ്രേമൻ ആശംസ നേർന്നു. ഗുരുമന്ദിരം സെക്രട്ടറി ടി പി സുതിഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ കെ പ്രവീൺ നന്ദിയും പറഞ്ഞു. ഉച്ചക്ക് അന്നദാനവും വൈകുനേരം സമൂഹപ്രാർത്ഥനയും നടന്നു.

Leave A Reply

Your email address will not be published.