പാനൂർ: കരിയാട്ത ണൽ അഭയ ഡയാലിസിസ് കേന്ദ്രത്തിൽ നിന്നുമുള്ള രാസമാലിന്യങ്ങൾ പ്രദേശത്തെ കിണറുകളിൽ കലരുന്നതിനാൽ
പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന്ന് വേണ്ടി പാനൂർ നഗരസഭയിലെ ബി.ജെ.പി. ജനപ്രതിനിധികളായ
എം. രത്നാകരൻ, കെ. പി. സാവിത്രി, കെ.പി. സുഖില എന്നിവർ പ്രദേശത്തെ വീടുകളും, ഡയാലിസ് കേന്ദ്രവും സന്ദർശിച്ചു. പ്രദേശത്തെ പത്തോളം വീട്ടുകാർ സ്വന്തം വീട്ടിലെ കിണർ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ചിലർ പണം കൊടുത്തും മറ്റു ചിലർ കുറച്ച് അകലെയുള്ള
കിണറിൽ നിന്നുമാണ് കുടിവെള്ളം എത്തിക്കുന്നത്. പ്രശ്നത്തെ കുറിച്ച് പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്ന്
ജനപ്രതിനിധികൾ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.