പൊന്ന്യം : തന്റെ കലാമികവിലൂടെ എഷ്യാ ബുക്ക് ഓഫ് റിക്കാഡ്സിൽ ഇടം നേടിയ പൊന്ന്യം പുല്ലോടിയിലെ പി. ആദിത്തിനെയും പൊന്ന്യം പ്രദേശത്തെ എൽ.എസ്.എസ് ജേതാക്കളെയും മഹാത്മാ സർഗ്ഗ വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. എ.കെ. പുരുഷോത്തമൻ നമ്പ്യാർ, എം.രാജീവൻ , കെ.രാമചന്ദ്രൻ മാസ്റ്റർ, എ.വി.രാമദാസ്, എം.കെ ജയശ്രീ , കെ.ഷീജിത്ത് , ടി.വി. ശിവദാസ് ബാബു, എൻ. ഭരതൻ ,ടി.എം. പ്രിയ , വി.പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.