പാറാട് : പാനൂർ ഉപജില്ല സ്കൂൾ കലോത്സവം പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നവമ്പർ രണ്ടാം വാരം നടത്താൻ തീരുമാനിച്ചു. സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ലത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം ശ്രീജ സ്വാഗതമാശംസിച്ചു. എ ഇ ഒ ബൈജു കേളോത്ത് വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ്സ് ടി.ടി.രേഖ പാനൽ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി ഷൈറീന , ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ വി.പി. ശാന്ത, പി.കെ അലി , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മഹിജ.പി ,തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ സക്കീന തെക്കയിൽ , ഷമീന കുഞ്ഞി പറമ്പത്ത് ,മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധി ദിനേശൻ മഠത്തിൽ, പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്, ഹെഡ് മാസ്റ്റർ ഫോറം പ്രതിനിധി സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, അധ്യാപകസംഘടന നേതാക്കൾ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, നാട്ടുകാർ , പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി പി പ്രശാന്ത് നന്ദി രേഖപ്പെടുത്തി. സംഘാടക സമിതി ഭാരവാഹികളായി കെ.ലത ചെയർ പേഴ്സൺ,എം. ശ്രീജ ജനറൽ കൺവീനർ എന്നിവരെയും വിവിധ സബ് കമ്മറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.