ഒറ്റപ്പാലം : മഹാത്മദേശസേവ എഡ്യുക്കേഷണൽ&ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് പുരസ്കാരം 2023 സപ്തംബർ 24ന് ഞായർ ഉച്ചക്ക് ശേഷം 3മണിക്ക് ഒറ്റപ്പാലം പാലിയിൽ മഠത്തിൽ വെച്ച് പുരസ്കാര ജേതാക്കൾക്ക് സമർപ്പിക്കും
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടി പുരസ്കാരദാനം നിർവ്വഹിക്കും.
ഒറ്റപ്പാലം എം.എൽ.എ കെ.പ്രേംകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി സി.കെ.നാണു മുഖ്യ പ്രഭാഷണം നടത്തും.
പ്രഥമ പുരസ്കാര ജേതാക്കളായ കെ.ഗോപാലൻ വൈദ്യർ വടകര കോഴിക്കോട്, കെ.തങ്കച്ചൻവൈദ്യർ മാലോം കാസർകോട്, ഡി.സുരേഷ്കുമാർ ഗുരുക്കൾ പാറശ്ശാല തിരുവനന്തപുരം എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്ത ആർട്ടിസ്റ്റ് എസ്.അശോക് കുമാർ സർഗാലയ രൂപകല്പന ചെയ്ത ശില്പവും ഡിസൈൻ ആർട്ടിസ്റ്റ് രഘു ഇരിങ്ങൽ രൂപകല്പന ചെയ്ത പ്രശസ്തിപത്രവും അടങ്ങിയതാണ് സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് പുരസ്കാരം. പരമ്പരാഗത ചികിത്സാ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച ഫലപ്രദമായ നിലയിലുള്ള ചികിത്സയും പഠനഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന പാരമ്പര്യ വൈദ്യന്മാർക്ക് വർഷം തോറും നൽകുന്നതാണ് സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് പുരസ്കാരം.