Latest News From Kannur

പാനൂരിൽ ബിഎംഎസ് പ്രകടനവും പൊതുസമ്മേളനവും

0

പാനൂർ:   വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനാചരണത്തോടനുബന്ധിച്ച് ബിഎംഎസ് ആഭിമുഖ്യത്തിൽ പാനൂരിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു.പാനൂർ ഗുരു സന്നിധി പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.ബിഎംഎസ് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുസമ്മേളനവും നടന്നത്.സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ബിഎംഎസ് ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു വരികയാണ്.

പൊതുസമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ആർഎസ്എസ് കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ അഡ്വ.ആർ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.പൊതുസമ്മേളനത്തിൽ ബിഎംഎസ് പാനൂർ മേഖലാ പ്രസിഡണ്ട് വി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ. സത്യൻ, ഇ. രാജേഷ്, കെ.ടി.കെ. ബിനീഷ്, ഷാനവാസ്, പ്രദീപൻ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് കെ.ജിഗീഷ്, ടി .ഷാജി, സി.എം .മഹേഷ്, പ്രജിൽ, ഷാജി, ശശി ,സന്തോഷ്, നിജി കളരി തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.