തലശ്ശേരി: ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27ന് ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കെ ജല, എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ്/ പോളി ടെക്‌നിക്/ ഐ ടി ഐ, കോളേജ് എന്നീ കാറ്റഗറികളിലായാണ് മത്സരം. തലശ്ശേരി ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ രാവിലെ 11 മണിക്ക് ചിത്ര രചനാ മത്സരം നടത്തും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഡിടിപി സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ : 0497 2706336, 0497 2960336, 9447524545.