കോഴിക്കോട് :ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം-തസ്തിക മാറ്റം വഴി) (കാറ്റഗറി നമ്പർ 382/2020) തസ്തികയിലേക്ക് 2023 ജനുവരി 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ട സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 2023 സെപ്റ്റംബർ 21 ന് തൃശ്ശൂർ പി എസ് സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർ കോഴിക്കോട് പി എസ് സി ഓഫിസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371971.