കണ്ണപുരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ കണ്ണപുരം വാർഷിക സമ്മേളനം ചെറുകുന്ന് തറ സൂര്യ ഓഡിറ്റോറിയത്തിൽ നടന്നു. പി.വി.സരോജിനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ വരവേൽക്കൽ ഭാഷണം കോട്ടൂർ കുഞ്ഞിരാമൻ നിർവ്വഹിച്ചു. രാജേഷ് പാലങ്ങാട്ട് ആശംസയർപ്പിച്ചു. സി.ജയപ്രകാശ് റിപ്പോർട്ടും പി.ജയചന്ദ്രൻ കണക്കും അവതരിപ്പിച്ചു.പി.അബ്ദുൽ ഖാദർ , എൻ. കൃഷ്ണൽ നമ്പൂതിരി , എം.പി. ഡി കല്യാശേരി , വി.എൻ . രമണി , എൻ. തമ്പാൻ , ടി.പി. രാജീവൻ , പി.കുട്ടികൃഷ്ണൻ , പി.കെ.സുധാകർ ,ടി.എൻ. ഉണ്ണികൃഷ്ണൻ , കെ. ഡെയ്സി , ലളിത കെ.പി , ഇ. രവീന്ദ്രൻ പ്രസംഗിച്ചു.