Latest News From Kannur

അയൽക്കൂട്ട സംഗമം 23 ന്

0

പാനൂർ :  ജലപാതവിരുദ്ധ സംയുക്ത സമരസമിതിയുടെ മൊയിലോം മേഖല കമ്മിറ്റിയുടെ യോഗം കാരുണ്യം ഗ്രാമസേവകേന്ദ്രത്തിൽ നടന്നു,

ഇ കെ സുഗതന്റെ അധ്യക്ഷൻ ചേർന്ന യോഗത്തിൽ ജലപാതവിരുദ്ധ സംയുക്തസമരസമിതി ജില്ലചെയർമാൻ ഇ.മനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
എം കെ വിനോദ്, പി സജീവൻ, പി രാജീവൻ, കെ പി പ്രമോദ്,എന്നിവർ സംസാരിച്ചു. പരിസ്ഥിതിസംരക്ഷണറാലിയുടെ പ്രചരണാർത്ഥം സെപ്റ്റംബർ 23 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കാരുണ്യം ഗ്രാമസേവകേന്ദ്രത്തിൽ സമരസമിതി മൊയിലോം മേഖലയിലെ മുഴുവൻ അംഗങ്ങളെയും വിളിച്ചു ചേർത്ത് കൊണ്ട് “അയൽകൂട്ടസംഗമം” നടത്താൻ തീരുമാനിച്ചു.
ജലപാതപദ്ധതിയുടെ പ്രവർത്തനങ്ങൾ സർക്കാർ കാര്യഷമമായി നടത്താൻ ശ്രമിക്കുന്ന ഇ അവസരത്തിൽ അതിനെതിരെയുള്ള ശക്തമായ പ്രതികരണവും പ്രതിഷേധവും രേഖപെടുത്തേണ്ടത് നമ്മുടെ ഓരോ അംഗങ്ങളുടെയും കടമയും ഉത്തരവാദിത്വവുമാണ്, അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

Leave A Reply

Your email address will not be published.