Latest News From Kannur

കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ജില്ലാ തല ക്വിസ് മത്സരം ഒക്ടോബർ 2 ന്

0

പാനൂർ :   കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം 23 വർഷമായി നടത്തിവരുന്ന ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 2 ഉച്ചയ്ക്ക് 2മണിക്ക് ഗാന്ധിജയന്തി ദിനത്തിൽ നടക്കും.എൽപി ,യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക്

എൻ.കെ സുജാത ടീച്ചർ, കളത്തിൽ വാണ്ട്യായി ചാത്തു മാസ്റ്റർ ,മനത്താനത്ത് ചാത്തു സ്മാരകസ്വർണ്ണ മെഡലുകൾ നൽക്കുന്നു.രണ്ടാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് കണ്ണമ്പ്രത്ത് കൃഷ്ണൻ സ്മാരക വെള്ളിമെഡലുകളുംമൂന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് കെ.ടി.കെ ലീല സ്മാരക വെങ്കല മെഡലുകളും നൽകുന്നു.  വിജയികളാകുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്

മഠത്തിൽ ചാത്തുക്കുട്ടി, പി.കെ കരുന്നാകരൻ നമ്പ്യാർ, കളത്തിൽ രാമൂട്ടി മാസ്റ്റർ സ്മാര എവറോളിംഗ് ട്രോഫികൾ നൽകുന്നു.  കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം
9497601454,  9446 654241, 9895228776

Leave A Reply

Your email address will not be published.