പാനൂർ: രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാമൂഹ്യസേവനം നടത്താനും ജനങ്ങൾക്കിടയിൽ ദുരിതമനുഭവിക്കുന്നവരുടെ അത്താണിയായി മാറാനും വനിതാ പ്രവർത്തകർക്ക് കഴിയണമെന്ന് കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു. പാനൂർ കെകെവി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലോക് താന്ത്രിക്ക് മഹിളാ ജനതാദൾ നിയോജകമണ്ഡലം നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് ചന്ദ്രിക പതിയന്റവിടെ അധ്യക്ഷത വഹിച്ചു. മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ മുഖ്യപ്രഭാഷണം നടത്തി. മഹിളാജനത ജില്ലാ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഉഷ രയരോത്ത്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഷൈറീന, മഹിളാ ജനതാദൾ മുൻ മണ്ഡലം പ്രസിഡൻ്റ് ചീളിൽ ശോഭ, എൽജെഡി മണ്ഡലം പ്രസിഡൻ്റ് എൻ. ധനഞ്ജയൻ, സെക്രട്ടറി പി. ദിനേശൻ, ജയചന്ദ്രൻ കരിയാട്, സിനി കുന്നോത്ത്പറമ്പ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ചന്ദ്രിക പതിയന്റവിടെ(പ്രസി), കെ.പി.ഗിരിജ, സി.പി.ശൈലജ, കെ.അനിത (വൈ. പ്ര), പി.ഷൈറീന (ജന സെക്ര), പ്രസീത പാലക്കൂൽ, എം.സി.അനിത, സുനിത കൂരാറ (സെക്ര),
എം.ശ്രീജ ചെണ്ടയാട് (ഖജാ.).