പാനൂർ: പാട്യം ഗോപാലൻ ചരമ വാർഷികദിനാചരണം സപ്തമ്പർ 27 ബുധനാഴ്ച പാട്യം കൊട്ടയോടിയിൽ നടക്കും. 45ാം ചരമവാർഷികത്തോടനുബന്ധിച്ച് 27 ന് വൈകിട്ട് 5 മണിക്ക് പുഷ്പാർച്ചന , വളണ്ടിയർ മാർച്ച് , പ്രകടനം , പൊതുസമ്മേളനം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
വൈകിട്ട് 6 മണിക്ക് കൊട്ടയോടി പാട്യം ഗോപാലൻ സ്മാരക മിനി സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. എം.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് , എം സ്വരാജ് , എം.വി.ജയരാജൻ , പി.ജയരാജൻ , വത്സൻ പനോളി , കെ.ലീല , ടി.ബാലൻ എന്നിവർ പ്രസംഗിക്കും. എം.സി.രാഘവൻ മാസ്റ്റർ സ്വാഗതം പറയും. രാത്രി 9 മണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്ന നാടകം അരങ്ങേറും.
17 ന് ഉത്തരമേഖല മാരത്തോൺ മത്സരം , പ്രാദേശിക ഫുട്ബോൾ , 21 ന് കലാസാഹിത്യ മത്സരം , 22 ന് ഉത്തരമേഖല ക്വിസ് മത്സരം , 22 , 23 തീയ്യതികളിൽ ജില്ലാതല വോളിബോൾ , 24 ന് ജില്ലാതല കമ്പവലി എന്നിവ നടക്കും. 23 ന് ചെറുവാഞ്ചേരിയും 24 ന് ഒട്ടച്ചിമാക്കൂലും 25 ന് കിഴക്കേ കതിരൂരും പ്രഭാഷണങ്ങൾ നടക്കും.