Latest News From Kannur

സഹകരണ മേഖലയ്ക്ക് കരുത്തുപകരുന്ന സമഗ്ര നിയമഭേദഗതി സഭയില്‍ അവതരിപ്പിച്ച് മന്ത്രി വി. എന്‍. വാസവന്‍

0

തിരുവനന്തപുരം :   കേരളത്തിലെ സഹകരണമേഖലയ്ക്ക് കരുത്തും , യുവത്വം പകരുന്ന നിയമഭേദഗതികളടങ്ങുന്ന കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബില്ല് നിയമസഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്പാ സംഘങ്ങളുടെ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല , യുവാക്കള്‍ക്ക് ഭരണസമതിയില്‍ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്റ്റ്‌വെയര്‍, ഭരണസമിതിയല്‍ വിദഗധ അംഗങ്ങള്‍ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളുെയും പുതിയ കാലഘട്ടത്തിന് ഉതകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചത്.

സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്മിറ്റി 14 ജില്ലകളിലും പൊതുജനങ്ങള്‍ക്കും, സഹകാരികള്‍ക്കും, സഹകരണ ജീവനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്തുന്നതിനായി തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. കൂടാതെ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തി. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ സഹകരണ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തെയും, സംഘങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിനും എതിരാണ് എന്ന അഭിപ്രായം വന്നിരുന്നു. അഭിപ്രായങ്ങള്‍ പരിഗണിച്ച് ഇതില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നലെ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
സഹകരണ സംഘങ്ങളില്‍ ഒരേ വ്യക്തികള്‍ തന്നെ ദീര്‍ഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യം നിലവിലുണ്ട്. പല സംഘങ്ങളിലും ഇത്തരം സഹകാരികളുടെ സേവനം ആ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായം ചെയ്തിട്ടുള്ളതാണ്. എങ്കിലും സഹകരണ മേഖലയില്‍ ശ്രദ്ധയില്‍ വന്നിട്ടുള്ള പല ക്രമക്കേടുകളും പരിശോധിക്കുമ്പോള്‍ ദീര്‍ഘകാലങ്ങളായി ഒരേ വ്യക്തികള്‍ തന്നെ ഭാരവാഹികളായി തുടരുന്ന സംഘങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ കൂടുതലായി കുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ഭരണസമിതി അംഗമായി തുടരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Leave A Reply

Your email address will not be published.